തിരുവനന്തപുരം അസിസ്റ്റൻറ് കളക്ടറായി അഖിൽ വി. മേനോൻ ചുമതലയേറ്റു. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ആശംസകൾ അറിയിച്ചു. എഡിഎം, വിവിധ ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ അഖിൽ 2022 ബാച്ച് ഐ.എ.എസുകാരനാണ്. നിയമ ബിരുദധാരിയാണ്.