അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാമർശത്തിൽ തനിക്കെതിരെ കേസെടുക്കണമെന്ന് നടൻ വിനായകൻ. കേസെടുക്കേണ്ടതില്ലെന്ന ഉമ്മൻചാണ്ടിയുടെ കുടുംബത്തിന്റെ തീരുമാനത്തിലാണ് ഫേസ്ബുക്കിലൂടെ വിനായകൻ മറുപടി നൽകിയത്. വിനായകനെതിരെ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പരാമർശത്തിൽ ‘എനിക്കെതിരെ കേസ് വേണം’ എന്നാണ് വിനായകൻ ആവശ്യപ്പെടുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഉമ്മൻചാണ്ടിക്കെതിരെ വിനായകൻ രംഗത്തെത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് നടൻ പറഞ്ഞത്.
ലൈവിനു പിന്നാലെ നടനെതിരെ വ്യാപക പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയർന്നു. ഇതോടെ നടൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.