വെഞ്ഞാറമൂട്ടിലെ വർക്ക്ഷോപ്പിൽ മോഷണം: ആ ക്രി കച്ചവടങ്ങളിലേയ്ക്ക്അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു

വെഞ്ഞാറമൂട് ബ്ലോക്ക് ഓഫീസിന് സമീപത്തെ വർക്ക് ഷോപ്പിൽ മോഷണം :കഴിഞ്ഞദിവസം വർക്ക്ഷോപ്പ് തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

വിവിധ വാഹനങ്ങളുടെ 1300 ഓളം വരുന്ന ഉരുക്ക് പ്ലേറ്റുകളാണ് മോഷണം പോയത് :

ഇപ്പോഴത്തെ മാർക്കറ്റ് വില അനുസരിച്ചു നാല് ലക്ഷത്തോളം വിലവരും : 1300 എണ്ണം വരുന്ന വിവിധ തരം വാഹനങ്ങളുടെ സ്പ്രിംഗ് ലീഫുകളാണ്(പ്ലേറ്റുകൾ ) വെഞ്ഞാറമൂട് സേവ് യൂ വർക് ഷോപ്പിൽ നിന്നും മോഷണം പോയത്.ഇത് ആക്രി കച്ചവട സംബന്ധമായ അന്വേഷണം നടത്തേണ്ടതാണന്ന ആവശ്യം ശക്തമാവുകയാണ്. 

നിരന്തര മോഷണം നടക്കുന്ന പ്രദേശം ആയതിനാലും ഇതെക്കുറിച്ച് പോലീസിൽ പരാതി പെട്ടിരിക്കുകയാണ് ഉടമ.
ആക്രി കച്ചവടങ്ങളിലേക്ക് അന്വേഷണം എന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കല്ലറ ഭാഗങ്ങളിൽ വ്യാപകമായി റബ്ബർ തോട്ടങ്ങളിൽ നിന്നും പാൽ ഉറയാൻ വയ്ക്കുന്ന ഡിഷുകളും തോട്ടങ്ങളിലെ കുളങ്ങളിൽ നിന്നും പമ്പ് സെറ്റുകളും മോഷണം പോകുന്നത് പതിവാണ്.ഇത്തരം സാധനങ്ങളും ആക്രി വ്യാപാരത്തിനായി കൊണ്ടുപോകുന്നതായ സംശയമാണ് നാട്ടുകാർ ഉയർത്തുന്നതും