തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ കടമുറിക്കുള്ളില്‍ ഉടമ തൂങ്ങിമരിച്ച നിലയില്‍

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ യുവാവ് തൂങ്ങി മരിച്ചു. നാലാഞ്ചിറ സ്വദേശി ബിനുവാണ് തൂങ്ങി മരിച്ചത്. തമ്പാനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഷോപ്പിംഗ് കോംപ്ലക്‌സിനുള്ളില്‍ ബേക്കറി തുടങ്ങാന്‍ ബിനു കട വാടകയ്ക്ക് എടുത്തിരുന്നുവെന്നും കട തുറക്കാന്‍ കെ.ടി.ഡി.സി അനുവദിച്ചില്ലെന്നും വ്യാപാരി വ്യവസായി സമിതി ആരോപിച്ചു.വിനു ബേക്കറിക്കട തുടങ്ങാന്‍ പണി ആരംഭിച്ചിട്ട് രണ്ടു വര്‍ഷമായെന്നും എന്നാല്‍ കട തുറക്കാന്‍ കെടിിഡിസി അനുമതി നല്‍കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് വ്യാപാരികളുടെ ആരോപണം. കടമമുറിക്കുള്ളില്‍ നിന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു.