കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധിയിൽ 2018 മാർച്ച് മാസം മുതൽ അംശദായ അടവ് മുടങ്ങി അംഗത്വം റദ്ദായവർക്ക്, ആയത് പുനഃസ്ഥാപിക്കാൻ അവസരം. അംഗത്വം പുനഃസ്ഥാപിക്കുന്ന മാസം വരെയുള്ള അംശദായ കുടിശിക തുക ഒടുക്കി റദ്ദായ അംഗത്വം പുനഃസ്ഥാപിക്കാം. ഓഗസ്റ്റ് 26 വരെയാണ് അവസരം. അംഗത്വ പാസ്ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതൽ നിലവിലെ മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചർ എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി അംഗത്വം പുതുക്കാവുന്നതാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2325582, 8330010855
#lottery #kshemanidhi