ഗായകരും റോയൽറ്റിക്ക് ​അർഹരാണെന്ന് ഗായിക പി സുശീല

റോയൽറ്റിക്ക് ​ഗായകരും അർഹരാണെന്നും പാടിയ പാട്ടുകൾക്ക് റോയൽറ്റി ലഭിക്കാത്തത് കഷ്ടമെന്ന് ​ഗായിക പി സുശീല. സം​ഗീത സംവിധായകരാണ് പാട്ട് ചിട്ടപ്പെടുത്തുന്നതെങ്കിലും പാടുന്നത് തങ്ങളാണെന്നും അതുകൊണ്ട് റോയൽറ്റിക്ക് ​ഗായകരും അർഹരാണെന്നും പി സുശീല പറഞ്ഞു. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ​അവർ തുറന്നു പറഞ്ഞത്.സം​ഗീത സംവിധായകൻ നന്നായി ചിട്ടപ്പെടുത്തുമെങ്കിലും ഞങ്ങളാണ് പാടുന്നത്. അപ്പോൾ ആ പാട്ടിന്റെ റോയൽറ്റിയിൽ ഞങ്ങൾക്കും അവകാശമില്ലേ?, ​ഗായിക ചോദിക്കുന്നു.ചില ഭക്തി ​ഗാനങ്ങൾക്കല്ലാതെ ഒരു സിനിമാ ​ഗാനത്തിനും ഇന്നോളം റോയൽറ്റി ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.