കൊല്ലത്ത് മദ്യലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും.

കൊല്ലം: മദ്യലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുടെ തുടർ പഠനവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. ശിശു ക്ഷേമ സമിതിയാവും കുട്ടിയെ ഏറ്റെടുക്കുകയെന്നും മന്ത്രി അറിയിച്ചു.

16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് എസ എ ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു. കുഞ്ഞിനെ കണ്ടു സന്തോഷവതിയാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ പത്തിനാണ് മാതാപിതാക്കൾ മദ്യപിക്കുന്നതിനിടയിൽ കുഞ്ഞനിനെ വലിച്ചെറിഞ്ഞത്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്.

ഈ മാസം ഒമ്പതാം തീയതിയാണ് കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ചികിത്സ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണം നല്‍കി. രക്തസ്രാവം നിയന്ത്രിക്കാനായുള്ള മരുന്ന് നല്‍കി. ഫിറ്റ്‌സും നീര്‍ക്കെട്ടും ഉണ്ടാകാതെയിരിക്കാനായി അതീവ ജാഗ്രത പുലര്‍ത്തി. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.ന്യൂറോ സര്‍ജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.