.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മടവൂര്‍ യുണിറ്റ് കുടുംബ സംഗമവും സയന്‍സ് ക്വിസും നടത്തി.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  മടവൂര്‍ യുണിറ്റ് കുടുംബ സംഗമം ജൂലൈ 2 ഞായര്‍ മടവൂര്‍ ഗവ.എല്‍.പി സ്കൂളില്‍ വച്ച് നടന്നു. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്‍റ് ജെ.ശശാങ്കന്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ യൂണിറ്റ് അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. കിളിമാനൂര്‍ മേഖലാ പ്രസിഡന്‍റ് പി.ജലജ, സെക്രട്ടറി സുനീര്‍, രാജീവ് സി.വി., മടവൂര്‍ യൂണിറ്റ് പ്രസിഡന്‍റ് ഐശ്വര്യ സുരേഷ്, സെക്രട്ടറി കെ.സന്ദീപ്, ഡോ.കെ.രാമചന്ദ്രന്‍, കവി മടവൂര്‍ സുരേന്ദ്രന്‍, മടവൂര്‍ രാജേന്ദ്രന്‍, രാജന്‍ മടവൂര്‍, ബിനു മടവൂര്‍, ഷാ.എല്‍.ആര്‍, അരുളീധരന്‍, അനില്‍കുമാര്‍, ഷീലാകുമാരിയമ്മ, ദീപ.റ്റി.എസ്‌, സുരഭി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കിളിമാനൂര്‍ സബ്ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി സയന്‍സ് ക്വിസ് മത്സരം നടത്തി.