മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അട്ടിമറി. എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ ഷിന്‍ഡെ ബിജെപി സര്‍ക്കാരിലേക്ക്. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 എംഎല്‍എമാരുമായാണ് അജിത് പവാര്‍ എന്‍സിപി വിട്ട് ഭരണപക്ഷത്തേക്ക് മാറിയത്. അജിത് പവാറിന് പുറമേ ഇതില്‍ എട്ട് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന എന്‍സിപി നേതാവായ ഛഗന്‍ ഭുജ്ബല്‍, ദിലീപ് വല്‍സെ പതി, ധനഞ്ജയ് മുണ്ടെ, അനില്‍ പാട്ടീല്‍, ധര്‍മറാവു അത്രം, സുനില്‍ വല്‍സാദെ, അതിഥി താക്കറെ, ഹസന്‍ മുഷ്റിഫ്, എന്നിവരാണ് മന്ത്രിസ്ഥാനത്തെത്തിയ മറ്റു നേതാക്കള്‍. ശിവസേന ഷിന്ദേ പക്ഷത്തുനിന്ന് നാല് എംഎല്‍എമാരും പുതുതായി മന്ത്രിസഭയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കുടുംബകലഹമാണ് എന്‍സിപിയെ പിളര്‍ത്തിയത്. ശരദ് പവാറുമായി അജിത് തെറ്റിയത് സുപ്രിയ സുലെയുടെ വരവിലാണ്. സുപ്രിയയെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റാക്കിയതില്‍ അതൃപ്തിയുണ്ടായിരുന്നു.