*നാലംഗ കുടുംബം വിഷം കഴിച്ചു: അച്ഛനും മകളും മരിച്ചു, അമ്മയും മകനും അത്യാസന്ന നിലയിൽ*

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു കുടുംബത്തിലെ നാലു പേരെ വിഷംകഴിച്ച നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ടു പേർ മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കിലാണ് സംഭവം. പുല്ലാനി മുക്ക് സ്വദേശി ശിവരാജൻ (56), മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയാണ് നാലംഗ കുടുംബം വിഷം കഴിച്ചത്. രാവിലെ വീട്ടിൽ നിന്ന് പുറത്തുവന്ന മകൻ വിഷം കഴിച്ചെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു.