അഴീക്കൽ മത്സ്യബന്ധനത്തിനിടയിൽ വല യന്ത്രത്തിൽ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ചെറിയഴീക്കൽ ശ്രീ മന്ദിരത്തിൽ വേണു [48] മരിച്ചത്. ചെറിയഴീക്കൽ സ്വദേശി ഡാനി രഘുവിന്റെ ഉടമസ്ഥയിലുള്ള ‘ഹര ഹര മഹാദേവ , എന്ന വള്ളത്തിലെ തൊഴിലാളിയാണ്. ഇന്ന് രാവിലെ 9 ന് കടലിൽ വലയിടുമ്പോഴാണ് അപകടം ഉണ്ടായത് മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.