90 വയസ്സായിരുന്നു.
കൊല്ലത്തെ വസതിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്.
ജനറൽ പിച്ചേഴ്സ് ഉടമയായിരുന്നു.
2008 ൽ ജെസി ഡാനിയേൽ പുരസ്കാരം നേടി. മികച്ച നിർമ്മാതാവിനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്.
അച്ചാണി എന്ന സിനിമ സൂപ്പർ ഹിറ്റ് ആയതോടെയാണ് അച്ചാണി രവി എന്ന പേര് സ്വീകരിച്ചത്.
യഥാർത്ഥ പേര് രവീന്ദ്രനാഥൻ നായർ എന്നാണ്.
അരവിന്ദൻ,, അടൂർ ഗോപാലകൃഷ്ണൻ എന്നിവരുമൊത്ത് സൂപ്പർ സിനിമകൾ നിർമ്മിച്ചു.
കാഞ്ചനസീത,കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, എലിപ്പത്തായം, മുഖാമുഖം, അനന്തരം,വിധേയൻ എന്നിവ അദ്ദേഹത്തിന്റെ പ്രമുഖ സിനിമകളാണ്.
കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായി ആയിരുന്നു രവീന്ദ്രനാഥൻ നായർ.