പള്ളിക്കൽ പുഴ അപകടം, കാണാതായ മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തി.
പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ സൈനുലാബ്ദീന്റെ മകൻ അൻസൽ ഖാൻ(19)ന്റെ മൃതദേഹം ആണ് ഇന്നലെ കിട്ടിയത്. നവദമ്പതികളായ കടയ്ക്കൽ കുമ്മിൾ ചോനാം മുകളിൽ പുത്തൻ വീട്ടിൽ സിദ്ധിഖ്(28), ഭാര്യ ആയൂർ, അർക്കന്നൂർ, കാരാളിക്കോണം, കാവതിയോട് പച്ചയിൽ നൗഫിയ നൗഷാദ്(21) എന്നിവരുടെ മൃതദേഹമാണ് ഇപ്പോൾ കിട്ടിയത്.
തിരുവനന്തപുരത്തു നിന്ന്എത്തിയ സ്കൂബ ടീമിന്റെ തിരച്ചിലിലാണ് രണ്ടുപേരുടെയും മൃതദേഹം ലഭിച്ചത്.
ഇന്നലെ മരണപ്പെട്ട അൻസലിന്റെ മൃതദേഹം ഉൾപ്പെടെ 3 പേരുടെ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ്.
MEDIA 16 news
ആയൂർ കാരാളി കോണം സ്വദേശിനിയായ നവദമ്പതികൾക്കൊപ്പം കാണാതായ മൂതല സ്വദേശി അൻസലിന്റെ മൃതദേ ഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.
തുടർന്ന് പള്ളിക്കൽ പോലീസും സ്കൂബ ടീമും വെളുപ്പിന് 2. 30 വരെ തിരച്ചിൽ നടത്തിയിരുന്നു.
അതിനുശേഷം രാവിലെ ആറുമണിയോടെ വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
ആദ്യം അൻസിയയുടെ മൃതദേഹം ലഭിച്ചു.
തുടർന്ന് അധികം താമസിയാതെ തന്നെ സിദ്ധിക്കിന്റ മൃതദേഹവും കണ്ടെത്തി.
പള്ളിക്കൽ പുഴയിലെ താഴെ ഭാഗം പള്ളിയുടെ അടുത്ത് ഫോട്ടോ എടുക്കാൻ പുഴയിൽ ഇറങ്ങിയ നവ ദമ്പതികൾ അടക്കം മൂന്ന് പേരാണ് അപകടത്തിൽ പെട്ടത്. ഒരാൾ മരിച്ചു.
അൻസാറിന്റെ വീട്ടിൽ വിരുന്ന് എത്തിയ കുമ്മിൾ സമ്പ്രമം സ്വദേശി സിദ്ദിഖ് അദേഹത്തിന്റെ ഭാര്യ ആയൂർ കാരാളികോണം സ്വദേശിനി നൗഫിയുമാണ് അപകടത്തിൽ പെട്ടത്. ഇവരുടെ കല്യാണം കഴിഞ്ഞിട്ട് 15 ദിവസമേ ആയിട്ടുള്ളൂ.
തുടർച്ചയായി നിരവധി അപകടങ്ങളാണ് സമീപപ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.