പണം ആവശ്യപ്പെട്ട് കൊലപ്പെടുത്താന്‍ ശ്രമം,പ്രതികള്‍ പിടിയില്‍

പാരിപ്പള്ളി.ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് കൊടുക്കാതിരുന്ന വിരോധത്തില്‍ സംഘം ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പോലീസ് പിടിയിലായി. മീനാട് ഹരി നന്ദനം വീട്ടില്‍ രാജീവ്(39), കല്ലുവാതുക്കല്‍, ലേഖാ മന്ദിരത്തില്‍ സേതു(37), കല്ലുവാതുക്കല്‍, സൂര്യ ഭവന്‍ സുജിത്ത്(29), കല്ലുവാതുക്കല്‍, റെനി ഭവനില്‍ റിജോ മാത്യു(34) കല്ലുവാതുക്കല്‍ ആയില്ല്യം വീട്ടില്‍ അഭിരാം(29) എിവരാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്.

അടുതല നടക്കല്‍ സ്വദേശിയായ യുവാവിനെയാണ് ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പണം നല്‍കാത്ത വിരോധത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ കാറില്‍ വരുകയായിരുന്ന യുവാവിനെ പ്രതികള്‍ നടക്കല്‍ ഭാഗത്ത് വച്ച് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കാറില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യ്തു. ഈ സമയം അതുവഴി മറ്റൊരു വാഹനം വരാന്‍ ഇടയായതുമൂലം പ്രതികള്‍ ശ്രമം ഉപേക്ഷിച്ചു. തുടന്ന് പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ പ്രദീപ്, പ്രകാശ്, എ.എസ്.ഐ അഖിലേഷ്, സിപിഓ മാരായ രാജേഷ്, നവീദ്‌റാസ, അരു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.