ശിവഗിരി: വര്‍ത്തമാന കാലഘട്ടത്തില്‍ സമൂഹം നേരിടുന്ന ഒട്ടേറെ വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ശ്രീനാരായണ ഗുരുദേവന്‍ ഉദ്ബോധനം ചെയ്ത ദര്‍ശനവും സന്ദേശവും ഹൃദയത്തില്‍ പകര്‍ത്തി ജീവിതചര്യയാക്കണമെന്നു ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഇല്ലാതാക്കി ശരിയായ ദിശയില്‍ സഞ്ചരിക്കാന്‍ ഗുരുവിന്‍റെ മാനവിക ദര്‍ശനത്തിലുടെ സാധിക്കും. ശ്രീനാരായണദര്‍ശനത്തിന്‍റെ കാലികപ്രസക്തി നാം തിരിച്ചറിയണമെന്നും സ്വാമിശുഭാംഗാനന്ദ പറഞ്ഞു.
തീര്‍ത്ഥങ്കര ശ്രീനാരായണ ഗുരുമന്ദിരത്തില്‍ എസ്.എന്‍ സ്കൂള്‍ കുട്ടികളും ഗുരുഭക്തരും നല്‍കിയ വരവേല്‍പ്പ് യോഗത്തില്‍ ഹൊസ്ദുര്‍ഗ് യൂണിയന്‍ പ്രസിഡന്‍റ് എം.വി ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു. ബങ്കളം ശ്രീനാരായണ ഗുരുമഠം ഇന്‍ചാര്‍ജ് സ്വാമി സുരേശ്വരാനന്ദ (ശിവഗിരിമഠം) സ്വാമി പ്രേമാനന്ദ, ചെറുവത്തൂര്‍ ഗുരുകുലം സെക്രട്ടറി സ്വാമി അനില്‍ പ്രാണേശ്വരന്‍, കുദ്രോളി ക്ഷേത്രത്തിലെ മനോജ് തന്ത്രി, ഹൊസ്ദുര്‍ഗ് എസ് . എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി പി. വി. വേണുഗോപാലന്‍, നീലേശ്വരം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വി.വി ശോഭ, ഉദിനൂര്‍ സുകുമാരന്‍, കൈപ്രത്ത് കൃഷ്ണന്‍, വനിതാസംഘം കേന്ദ്രസമിതി മെമ്പര്‍ ശാന്ത കൃഷ്ണന്‍, യൂണിയന്‍ വൈസ്പ്രസിഡന്‍റ് പി. പി. ലസിത, കണിച്ചിറ നാരായണന്‍, ടി.കുഞ്ഞികൃഷ്ണന്‍, ഗംഗാധരന്‍ തീര്‍ത്ഥങ്കര, എന്‍.വി.രാജു, കെ.രാമകൃഷ്ണന്‍, ടി.സുരേന്ദ്രന്‍, എസ്.എന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സുകുമാരന്‍, തീര്‍ത്ഥങ്കര ശാഖാപ്രസിഡന്‍റ് എം.എം. കരുണാകരന്‍, സെക്രട്ടറി പ്രമോദ് കരുവളം തുടങ്ങിയവര്‍ പ്രസംഗിച്ചു.