വിദ്യാഭ്യാസ രംഗത്ത് ലോകത്ത് ഏറ്റവും അധികം ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന നാടായി കേരളത്തെ പിണറായി സർക്കാർ മാറ്റിയെടുക്കുമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കിളിമാനൂർ ബ്ലോക്ക് പരിധിയിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായി നിലകൊള്ളുന്ന ജയദേവൻമാസ്റ്റർ സ്മാരക പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കൽ ഇഎംഎസ് സ്പോർട്സ് ഹബ്ബിൽ സംഘടിപ്പിച്ച സാദരം സസ്നേഹം അനുമോദനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. രാജ്യത്ത് ഒരുവശത്ത് മതത്തിന്റെപേരിൽ മനുഷ്യനെ ഭിന്നിപ്പിക്കുന്ന നടപടികളുമായി ചിലർ മുന്നോട്ടുപോകുമ്പോൾ കേരളത്തിലെ സർക്കാർ വിദ്യാഭ്യാസ രംഗത്ത് വേറിട്ട മാതൃക തീർക്കുകയാണ്. ഇന്ത്യയിൽ പത്താംതരം പഠനം തുടരുന്ന വിദ്യാർത്ഥികളിൽ പകുതിയും കൊഴിഞ്ഞുപോകുമ്പോൾ കേരളത്തിൽ ഒരുകുട്ടിപോലും പത്താം ക്ലാസ് പഠനം നടത്താത്തവരായിഇല്ല. സ്ത്രീകളുടെ വിദ്യാഭ്യാസരംഗത്തും രാജ്യത്ത് ഏറ്റവും കൂടുതൽ കുതിപ്പ് നടത്തിയ സംസ്ഥാനവും കേരളമാണ്. പഠനസഹായം ആവശ്യമുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് പണം ഒരു പ്രശ്നമായി മാറുമ്പോൾ ലാഭേച്ഛയില്ലാതെ അവരുടെ ഉന്നത പഠനസ്വപ്നങ്ങൾക്ക് തൈക്കാങ്ങ് നല്കുന്ന ജയദേവൻമാസ്റ്റർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. പഠന സഹായം ആവശ്യമുള്ള 50 വിദ്യാർത്ഥികൾക്കുള്ള ടാബ്ലറ്റ് കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും എ വിജയരാഘവൻ നിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് മടവൂർ അനിൽ അധ്യക്ഷനായി. കുട്ടികൾക്കായി കേരളീയം വാങ്ങിനല്കിയ ടാബുകൾ സെക്രട്ടറി ജനറൽ എൻ്‍ ആർ ഹരികുമാർ എ വിജയരാഘവന് ചടങ്ങിൽ കൈമാറി. വിവിധ റാങ്ക് ജേതാക്കളെ അനുമോദിക്കലും വിദ്യാഭ്യാസ സഹായവിതരണവും സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവ്വഹിച്ചു. ഹയർസെക്കന്ററി ,എസ്എസ്എൽസി ഫുൾ എ പ്ലസ് വിജയികൾക്ക് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ മൊമന്റോ വിതരണം നടത്തി. നാവായിക്കുളം ഗവ ഹയർസെക്കന്ററി സ്കൂളിലേക്ക് സൊസൈറ്റി വാങ്ങിനല്കിയ 10 സീലിംഗ് ഫാനുകൾ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ബി പി മുരളി കൈമാറി. ചടങ്ങിൽ സൊസൈറ്റി വൈസ് പ്രസിഡന്റ് തട്ടത്തുമല ജയചന്ദ്രൻ, കേരളീയം സെക്രട്ടറി ജനറൽ എൻ്‍ ആർ ഹരികുമാർ, സൊസൈറ്റി ജോയിന്റ് സെക്രട്ടറി ഡി സ്മിത, സിപിഐ എം ഏരിയാകമ്മറ്റിയംഗം സജീബ് ഹാഷിം, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന തുടങ്ങിയവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി എം ഷാജഹാൻ സ്വാഗതവും സിപിഐ എം ലോക്കൽ സെക്രട്ടറി അടുക്കൂർ ഉണ്ണി നന്ദിയു പറഞ്ഞു
ചിത്രം
സാദരം സസ്നേഹം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു.