അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം ബൈക്കുമായി മുങ്ങിയ വിരുതൻ അറസ്റ്റിൽ. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി പുലർച്ചെ 3.30ന് തമ്മനത്ത് അപകടത്തിൽപ്പെട്ട ആളെയാണ് ഫോർട്ട് കൊച്ചി ലാസർ ലൈൻ കരുവേലി വീട്ടിൽ വിഷ്ണു രാജേഷ് പറ്റിച്ചത്. മറിഞ്ഞ ബൈക്ക് കാലിലേക്ക് വീണതിനാൽ അനങ്ങാതെ റോഡിൽ കിടക്കുകയായിരുന്നു കൊടുങ്ങല്ലൂർ സ്വദേശി അർജ്ജുൻ. ഇയാളെ അതേ ബൈക്കിൽ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം ബൈക്കുമായി വിഷ്ണു രാജേഷ് മുങ്ങി. ഒന്നരലക്ഷത്തോളം വില വരുന്ന യമഹ ആർ വൺ ഫൈവ് വി ത്രീ ബൈക്ക് അർജ്ജുൻ്റെ സുഹൃത്തിൻ്റെതാണ്. പരാതിയെ തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷൻ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ബൈക്കും കസ്റ്റഡിയിൽ എടുത്തു.
#keralapolice