സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. പവന് 44,320 രൂപയാണ് ഇന്നത്തെ വില.ഇന്നലെ 44,560 രൂപയായിരുന്നു പവന് വില. ഗ്രാമിന് 5570 രൂപയായിരുന്നു ഇന്നലെ വില. ഇന്ന് 30 രൂപ കുറഞ്ഞ് 5540 രൂപയായി. ഇന്നലെ 80 രൂപയായിരുന്നു പവന് വില ഉയർന്നത്.

ജുലൈ മൂന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണ വ്യാപാരം നടന്നത്. പവന് 43,240 രൂപയും ഗ്രാമിന് 5405 രൂപയുമായിരുന്നു അന്ന് വില. പിന്നീട് വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ, 1200 രൂപയിലധികമാണ് വർധിച്ചത്.