വര്‍ക്കല.അപകടങ്ങൾ പതിവായതോടെ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം അടച്ചിടാൻ നീക്കം. മൺസൂൺ കഴിയുന്നവരെ പൊഴി അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് ഡയറക്ടർ സർക്കാരിന് ശുപാർശ നൽകി. മന്ത്രി തല ചർച്ചകൾക്ക് ശേഷം ആയിരിക്കും അന്തിമ തീരുമാനം.
പൊഴി അടയ്ക്കുന്നതിൽ മത്സ്യത്തൊഴിലാളികളുമായും ചർച്ച നടത്തുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ഈ മൺസൂൺ കാലത്ത് മാത്രം പതിമൂന്ന് അപകടങ്ങളാണ് മുതലപ്പൊഴിയിൽ ഉണ്ടായത്. ഈ മാസം പത്താം തീയതി ഉണ്ടായ അപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു