തിരുവനന്തപുരം: നേമം വെള്ളായണിക്ക് സമീപം മദ്യപിച്ച് റോഡിൽ കിടന്ന യുവാവിന്റെ മുകളിലൂടെ വാഹനം കയറിയിറങ്ങി. ഷിജി (44) ആണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഒരു സ്ത്രീയോടിച്ച കാറാണ് മദ്യപിച്ച് റോഡിൽ കിടന്ന ഷിജിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. കാറിന്റെ ആക്സിലിനിടയിൽ ഷിജിയുടെ കാൽ കുരുങ്ങി. നാട്ടുകാർ ശ്രമിച്ചെങ്കിലും ഷിജിയെ പുറത്തെടുക്കാനായില്ല. വിവരം അറിഞ്ഞ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇവർ ഒന്നര മണിക്കൂർ പരിശ്രമിച്ചു. ഒടുവിൽ ഷിജിയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.