പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നടത്താന്‍ വിഷന്‍ 2023-24 പദ്ധതി പ്രകാരം ആനുകൂല്യ വിതരണത്തിനായി അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബിപ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി വിജയിച്ചവരും നിലവില്‍ പ്ലസ് വണ്ണിന് സ്റ്റേറ്റ് സിലബസില്‍ പഠനം നടത്തുന്നവരും കുടുംബ വാര്‍ഷിക വരുമാന പരിധി ആറുലക്ഷം രൂപയില്‍ കവിയാത്തവരുമായ പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസറും ജില്ലാ കളക്ടറും അടങ്ങുന്ന സമിതി തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ എന്‍ട്രന്‍സ് പരിശീലനം നടത്തുന്നതിനാണ് ആനുകൂല്യം നല്‍കുന്നത്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി പകര്‍പ്പ്, സ്ഥാപനത്തില്‍ നിന്നുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റ്, കോഴ്‌സ് ഫീസ് റസീപ്റ്റ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവ അടങ്ങിയ പൂര്‍ണ്ണമായ അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യങ്കാളി ഭവന്‍ ഒന്നാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം - 695003 എന്ന വിലാസത്തില്‍ ആഗസ്റ്റ് 31നകം ലഭ്യമാക്കേണ്ടതാണ്. അപേക്ഷ ഫോമുകള്‍ക്ക് scdd.kerala.gov.in എന്ന വെബ്‌സൈറ്റിലോ ഓഫീസില്‍ നേരിട്ടോ സമീപിക്കേണ്ടതാണെന്ന് ജില്ലാ അസിസ്റ്റന്റ് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2314232, 2314238.
#entrance #engineering #neet #keam #entrancecoaching