കണ്ണൂർ: സ്പീക്കർ എ.എൻ.ഷംസീറിന്റെ കാർ അപകടത്തിൽപെട്ടു. പാനൂർ ജംക്‌ഷനിൽ വച്ചാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. കടവത്തൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി തലശേരിയിലേക്ക് പോവുകയായിരുന്നു സ്പീക്കർ. പൈലറ്റ് വാഹനം കടന്നുപോയ ഉടനെ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ സ്പീക്കർ അതെ വാഹനത്തിൽ തന്നെ വിവാഹത്തിൽ പങ്കെടുക്കാനായി യാത്ര തിരിച്ചു.