തിരുവനന്തപുരം : രാജ്യം അപകടകരമായ അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നതെന്നും ഭരണകൂട ഭീകരത രാജ്യത്തെ അസ്വസ്ഥമാക്കുന്നുവെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന മുപ്പതാമത് എഡിഷൻ എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം , മതേതരത്വം തുടങ്ങി രാജ്യത്തിന്റെ അടിസ്ഥാനശിലകളായ ആശയങ്ങളെല്ലാം ഭീഷണികൾ നേരിടുകയാണ് അവയെ സംരക്ഷിക്കാനും നിലനിർത്താനും പുതിയ പോരാട്ടങ്ങൾ ആവശ്യമാണ്. വിദ്യാർഥികളും പൊതു സമൂഹവും രാജ്യത്തെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും എസ് എസ് എഫിന്റെ സാഹിത്യോത്സവ് പോലുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 4 മുതൽ 13വരെ തിരുവനന്തപുരത്ത് നടക്കുന്ന എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ സംഘാടക സമിതി ഓഫീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എ സൈഫുദ്ദീൻ ഹാജിയുടെ അധ്യക്ഷതയിൽ കൺവീനർ സിദ്ദീഖ് സഖാഫി നേമം സ്വാഗതം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം അബ്ദുൽ റഹ്‌മാൻ സഖാഫി, എസ് എസ് എഫ് സ്റ്റേറ്റ് ഫിനാൻസ് സെക്രട്ടറി സയ്യിദ് അഹ്ദൽ തങ്ങൾ, സ്റ്റേറ്റ് സെക്രട്ടറി ഡോ. മുഹമ്മദ് എംഎസ്, ത്വാഹ മഹ്ളരി കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ല നേതൃത്വങ്ങളായ സിയാദ് കളിയിക്കാവിള, ജാബിർ ഫാളിലി, റാഫി നെടുമങ്ങാട്, സനൂജ് വഴിമുക്ക്, എച്ച് എഫ് ഷമീർ അസ്ഹരി, ഷറഫുദ്ദീൻ, പോത്തൻകോട്, സിദ്ദീഖ് ജൗഹരി, നൗഫൽ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: എസ് എസ് എഫ് കേരള സാഹിത്യോത്സവ് സംഘാടക സമിതി ഓഫീസ് മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്യുന്നു