അഞ്ചുതെങ്ങിലെ അനധികൃത വിദേശ മദ്യവിലപ്പന നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ, പ്രദേശത്ത് ബിവറേജസ് ഔട്ട്ലെറ്റ്‌ തുറക്കണമെന്ന ആവിശ്യം ശക്തമാകുന്നു.

അഞ്ചുതെങ്ങ്: തീരദേശ പ്രദേശമായ അഞ്ചുതെങ്ങിലെ അനധികൃത വിദേശ മദ്യവിലപ്പന നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ, പ്രദേശത്ത് ബിവറേജസ് ഔട്ട്ലെറ്റ്‌ തുറക്കണമെന്ന ആവിശ്യം ശക്തമാകുന്നു.

തീരമേഖലയിൽ അനിയന്ത്രിതമായി വർദ്ധിച്ചുവരുന്ന അനധികൃത മദ്യവിൽപ്പന നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പ്രദേശത്ത് ബിവറേജസ് ഔട്ട്ലെറ്റ്‌ തുറക്കണമെന്ന ആവിശ്യം ശക്തമായിരിക്കുന്നത്.

സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് ഈ ആവിശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തീരദേശ മേഖല കേന്ദ്രീകരിച്ച് മദ്യവും ലഹരി വസ്തുക്കളും പുകയില ഉൽപ്പന്നങ്ങളും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ സുലഭമായി ലഭ്യമാണെന്നും, ഇതിനെ പ്രതിരോധിക്കുവാൻ പോലീസും എക്സൈസും സാമുദായിക / യുവജന സംഘടനകളുമടക്കം പല തലങ്ങളിലുള്ള കൂട്ടമായ പരിശ്രമം നടത്തിയെങ്കിലും ഇവയൊന്നും തന്നെ ഫലവത്തായിരുന്നില്ല.

നിലവിൽ അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് വിവിധ മേഖലകളിൽ അനധികൃത വിദേശ മദ്യവിൽപ്പന തകൃതിയായ് തുടരുയാണ്. മദ്യം 24 മണിക്കൂറും കയ്യെത്തും ദൂരത്ത് ലഭ്യമാണ്. നിലക്കാമുക്ക് പ്രവർത്തിച്ചിരുന്ന വെപ്കോ ബിവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് സമീപത്തെ സ്കൂളിനും പ്രദേശവാസികൾക്കും സാമൂഹ്യവിരുദ്ധരുടെ ശല്യവും ഭീഷണിയും പരിസര മലിനീകരണവും ഉയർത്തിയിരുന്നതിനാൽ പ്രദേശവാസികളുടെ കൂട്ടായ പരിശ്രമത്തിനൊടുവിൽ അടച്ചുപൂട്ടിച്ചിരുന്നു.

ഈ ഔട്ട്ലെറ്റ് പൂട്ടിയതാണ് നിലവിൽ അഞ്ചുതെങ്ങിൽ വ്യാപകമായുള്ള മദ്യഒഴുക്കിന് പ്രധാന കാരണമായത്. നിലവിൽ ബിവറേജ് ഔട്ട്ലറ്റ് ഉള്ളത് ചിറയിൻകീഴ് വർക്കല മേഖലകളിലാണ്.

ഇവിടങ്ങളിലേക്ക് വാഹനമാർഗ്ഗം പോകുന്നത് 150 മുതൽ 250 വരെ രൂപയുടെ അധിക ചിലവ് ഉണ്ടാക്കുന്നതും അനധികൃത മദ്യവിൽപ്പന വർദ്ധിക്കുവാൻ കാരണമായിട്ടുണ്ട്. 250 മുതൽ 500 രൂപയ്ക്ക് വരെ ലഭ്യമാകുന്ന അര ലിറ്റർ മദ്യം നിലവിൽ MRP വിലയെക്കാൾ 100 മുതൽ 150 രൂപ ലാഭത്തിലാണ് അഞ്ചുതെങ്ങിൽ അനധികൃത വിൽപ്പനയിലൂടെ ദിനം പ്രതി വിറ്റഴിയ്ക്കപ്പെടുന്നത്. വണ്ടിക്കൂലി ചിലവഴിച്ച് ചിറയിൻകീഴ് വർക്കല പ്രദേശങ്ങളിൽ എത്തി മദ്യം വാങ്ങി മടങ്ങുന്നഅതിനേക്കാൾ എന്ത്കൊണ്ടും ലാഭവും സമയ നഷ്ടവും ഉണ്ടാകുന്നില്ല എന്നത് മദ്യപരെ അനധികൃത വിൽപ്പനക്കാരിൽ നിന്നും മദ്യം വാങ്ങിപ്പിയ്ക്കുവാൻ പ്രേരണയാകുന്നുണ്ട്.

അതിനാൽ തന്നെ എത്രയും പെട്ടെന്ന് തന്നെ മേഖലയിലെ ആളൊഴിഞ്ഞ പ്രദേശം കണ്ടെത്തി ബിവറേജസ് ഔട്ട്ലെറ്റ് ആരംഭിച്ചുകൊണ്ട്. അനധികൃത മദ്യവിൽപ്പനയും ഇതുമൂലം സർക്കാരിന് ഉണ്ടാകുന്ന നികുതി നഷ്ടത്തിനും തടയിടണമെന്ന ആവിശ്യമാണ് ശക്തമായിട്ടുള്ളത്.