ആറ്റിങ്ങൽ: കെ.പി.സി.സി പ്രസിഡന്റിനെതിരെയും, പ്രതിപക്ഷ നേതാവിനെതിരെയും ,സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾക്കെതിരെയും പിണറായി വിജയൻ സർക്കാർ കള്ള കേസുകൾ എടുക്കുന്നതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പന്തം കൊളു ത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് തോട്ടവാരം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ആറ്റിങ്ങൽ കോൺഗ്രസ് മണ്ഡലം ബൂത്ത് ഭാരവാഹികൾപങ്കെടുത്തു.