ആറ്റിങ്ങൽ പൊയ്കമുക്കിൽ സ്വകാര്യ ബസും ബഡ്സ് സ്കൂൾ വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.

ആറ്റിങ്ങൽ: പൊയ്കമുക്കിൽ സ്വകാര്യ ബസും ബഡ്സ് സ്കൂൾ വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. രാവിലെ 10നായിരുന്നു സംഭവം. റോഡിലെ വളവിൽ വച്ച് ഇരു വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ബഡ്‌സ് സ്കൂൾ ഡ്രൈവർ ദീപു, ടീച്ചർ സുനിത എന്നിവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വാനിലുണ്ടായിരുന്ന കുട്ടികളിൽ ഒരു കുട്ടിക്ക് നിസ്സാര പരിക്കേറ്റു. ബസ് ഡ്രൈവർക്കും നിസ്സാര പരിക്കേറ്റു. ഇവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.