വിവാഹദിനത്തിൽ എത്തിയ പരീക്ഷയെക്കുറിച്ച് ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി. നസീറും അധ്യാപകരും വീട്ടുകാരും സഹപാഠികളും പിന്തുണ അറിയിച്ചതോടെ അമീന പരീക്ഷ എഴുതാൻ തീരുമാനിക്കുകയായിരുന്നു.
ജീവിതത്തിലെ നിർണായക ദിനത്തിൽ പരീക്ഷ ഹാളിൽ എത്തിയതിൽ അമീനക്ക് ചെറിയൊരു ആശങ്കയുണ്ടായിരുന്നു. പക്ഷേ, അമീനയെ മണവാട്ടിയുടെ വേഷത്തിൽ കണ്ട കൗതുകത്തിൽ സഹപാഠികൾക്കുണ്ടായ സന്തോഷം ആ ആശങ്ക മായ്ച്ചു. വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കിടയിൽ പഠിച്ച പാഠങ്ങൾ പരീക്ഷയിൽ നന്നായി എഴുതാനായതിന്റെ സംതൃപ്തിയിൽ അമീന ബിൻഷ വിവാഹിതയുമായി.
വിവാഹ ചടങ്ങുകൾ നടന്നത് കോളേജിനടുത്തുള്ള ഓഡിറ്റോറിയത്തിൽ ആയതിനാൽ സഹപാഠികൾക്കും അധ്യാപകർക്കും അമീനയുടെ വിവാഹത്തിൽ പങ്കെടുക്കാനുമായി.