ചടയമംഗലം കുരിയോട് ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് എതിർശയിൽ വന്ന ബൈക്കിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. കല്ലറ പാങ്ങോട് സ്വദേശിയായ ഷംനാദാണ് (45) മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടു കൂടിയാണ് കുര്യോട് നെട്ടയത്തറയിൽ അപകടം നടന്നത് . തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തിനെ മറികടന്ന് കയറിയതാണ് അപകടത്തിന് കാരണമായത് . അമിത വേഗതയിൽ വന്ന ബസ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കെ.എസ്.ആർ.ടി ബസിൻ്റെ അമിത വേഗതയെപ്പറ്റിയും അതുമൂലമുള്ള അപകടങ്ങളെപ്പറ്റിയും വ്യാപകമായ പരാതിയുണ്ട്.
യാത്രക്കാരനെ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷംനാദ് റെഡിമിക്സ് വാഹനത്തിന്റെ ഡ്രൈവർ ആയിരുന്നു. ജോലി കഴിഞ്ഞ് ചടയമംഗലത്തെ ഭാര്യ വീട്ടിലേക്ക് പോകും വഴിയാണ് അപകടം . മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ.