കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ഇന്ന് ചുമതലയേൽക്കും

കൊച്ചി.കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ഇന്ന് ചുമതലയേൽക്കും. ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയാണ് പുതിയ ചീഫ് ജസ്റ്റിസ്. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എസ് വി ഭട്ടിയെ സുപ്രീംകോടതി ജഡ്ജി ആക്കി ഉയർത്തിയതിന് തുടർന്നാണ് പുതിയ നിയമനം.