വര്‍ക്കല നാരായണഗുരുകുലം അധ്യക്ഷന്‍ സ്വാമി മുനിനാരായണ പ്രസാദ് പഠനകോഴ്സ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആത്മോപദേശ ശകതത്തില്‍ ആദ്യക്ലാസ്സും സ്വാമി നയിച്ചു.
ഏതു ദര്‍ശനമായാലും അവ കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ വിഷയത്തില്‍ തികഞ്ഞ അറിവുണ്ടാകണമെന്നും പരമമായ സത്യത്തെയാണ് കണ്ടെത്താന്‍ ശ്രമിക്കേണ്ടതെന്നും മുനിനാരായണ പ്രസാദ് പറഞ്ഞു. ശ്രീനാരായണ ഗുരുവിന്‍റെ കൃതികളില്‍ ഗുരുവിന്‍റെ ആത്മഭാവം പ്രതിഫലിക്കുന്നതായി അറിയാനാവും. സമസ്ത പ്രപഞ്ചത്തിലും അടങ്ങിയിരിക്കുന്നതാണ് ആത്മാവ്. അങ്ങനെയുള്ള ആത്മാവിനെ ഉപദേശിക്കുന്നതാണ് ആത്മോപദേശശതകം എന്ന് കണ്ടെത്താനാവുമെന്നും ആ ഉപദേശത്തെ പിന്‍തുടരാന്‍ ഏവര്‍ക്കും കഴിയണമെന്നും അതുവഴി ജീവിതം സ്വാര്‍ത്ഥകമാക്കുവാനാകുമെന്നും സ്വാമി തുടര്‍ന്നു പറഞ്ഞു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോര്‍ഡംഗം സ്വാമി ബോധിതീര്‍ത്ഥ ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വന്നെത്തിയ പഠിതാക്കള്‍ ആശ്രമോചിതമായ അന്തരീക്ഷത്തില്‍ ശിവഗിരിയില്‍ താമസിച്ചാണ് ക്ലാസ്സില്‍ പങ്കെടുക്കുന്നത്. സ്വാമി ശാരദാനന്ദയും ക്ലാസ് നയിച്ചു. നാളെ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീര്‍ത്ഥ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.