ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യുണിറ്റി കോളേജ് 2023 ജൂലൈ സെഷനിൽ ആരംഭിക്കുന്ന പി.എസ്.സി അംഗീകാരമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ആറുമാസം) കോഴ്സിന് ഓൺലൈനായി അപേക്ഷിക്കാം. കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വർക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 18 വയസ്സിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ജൂലൈ 31. ജില്ലയിലെ പഠനകേന്ദ്രം: സ്റ്റേറ്റ് റിസോഴ്സ് സെന്റർ, കേരളം, നന്ദാവനം, വികാസ് ഭവൻ പി. ഒ. തിരുവനന്തപുരം - 695033 80068 Mo: 9447989399

 #thiruvananthapuram #districtinformationofficetvm #kerala #dio #tvm #diotvm #diplomaincomputerapplication #course