ശിവഗിരി : ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദയുടെ മൂന്നാമത് സമാധിദിനം സമുചിതമായി ആചരിച്ചു. സമാധി സ്ഥാനത്ത് നടന്ന പൂജയിലും പ്രാര്‍ത്ഥനയിലും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നേതൃത്വം വഹിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി ബോധിതീര്‍ത്ഥ, സ്വാമി വിരജാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ദേശികാനന്ദയതി തുടങ്ങിയവരും വൈദികരും ബ്രഹ്മചാരിമാരും ഭക്തജനങ്ങളും സംബന്ധിച്ചു