തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി

തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മ്മന്‍ സാസ്‌കാരിക കേന്ദ്രത്തിലെ ശുചുമുറിയില്‍ നിന്നാണ് പിടികൂടിയത്. ജൂണ്‍ പതിനാറിനാണ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്. കുറച്ചു ദിവസം മുന്‍പു വരെ പാളയം പബ്ലിക് ലൈബ്രറി പരിസരത്തെ മരത്തിലായിരുന്നു വാസം. രണ്ടു ദിവസം ശക്തമായ മഴ പെയ്തതിനു പിന്നാലെ വീണ്ടും കാണാതാവുകയായിരുന്നു.