കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നേതൃമാറ്റ സൂചന നല്‍കി ബിജെപി ദേശീയ നേതൃത്വം. മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി നേതൃമാറ്റം നടത്തി കേന്ദ്ര മന്ത്രിസഭ പുന്ഃസംഘടിപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.തെലങ്കാനയെ കുടാതെ ആന്ധ്രപ്രദേശ്, പഞ്ചാബ്, ത്സാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം പുതിയ അധ്യക്ഷന്‍മാരെ നിയോഗിച്ചത്. കേരളം, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കൂടി ഉടന്‍ പുതിയ നേതൃത്വം വരുമെന്നാണ് ബിജെപി വൃത്തങ്ങള്‍ അറിയിക്കുന്നത്. കേരളത്തിന്റെ കാര്യത്തില്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വം തൃപ്തരല്ല. ഒന്നിലേറെ അവസരങ്ങള്‍ ലഭിച്ചിട്ടും സംസ്ഥാനത്ത് ബിജെപിക്ക് യാതൊന്നും സാധിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പേരാണ് കേരളത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് സാധ്യത കല്‍പിക്കപ്പെടുന്നത്. പകരം കേന്ദ്ര മന്ത്രിസഭയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്താനാണ് നീക്കം.