നെല്ലനാട് ഗ്രാമപഞ്ചായത്തിൽ കാന്തളകോണം വാർഡിൽ തൊഴിലുറപ്പ് സൈറ്റിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. തൊഴിലുറപ്പ് തൊഴിലാളികൾ പുരയിടത്തിൽ തൊഴിൽ ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ കാണുകയും വാർഡ് മെമ്പർ ബി കെ ഹരിയെ അറിയിക്കുകയും മെമ്പർ പാലോട് ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെടുകയും ഫോറസ്റ്റ് ഓഫീസർ ഓഫീസിൽ നിന്നും ആളെത്തി പെരുമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി