വർക്കലയിൽ ഓട്ടോറിക്ഷ കുന്നിൽ മുകളിൽ നിന്നും കടലിലേക്ക് മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

വർക്കലയിൽ ഓട്ടോറിക്ഷ കുന്നിൽ മുകളിൽ നിന്നും കടലിലേക്ക് മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

മരിച്ചത് ഇടവ ഓടയം സ്വദേശി ഫാറൂഖ് (46).

വർക്കല താഴെവെട്ടൂർ കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്

ഇടവ മാന്തറ ക്ലിഫിൽ നിന്നുമാണ് ഓട്ടോറിക്ഷ കടലിലേക്ക് വീണത് ഇന്നലെ രാത്രി 8 മണിയോടുകൂടിയാണ് ഓട്ടോ
കടലിൽ വീണത്. കുന്നിൽ നിന്നും 50 അടിയോളം
താഴ്ച്ചയിലേക്കാണ്
ഓട്ടോ വീണത്.
ഓട്ടോ പൂർണമായും
തകർന്നു.. അപകടം അറിഞ്ഞ നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും തിരഞ്ഞെങ്കിലും ഇന്നലെ ഫാറൂക്കിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.