കൊല്ലം കടയ്ക്കലിൽ നിർത്തിയിട്ടിരുന്ന വാനിന്റെ പിന്നിൽ ബൈക്ക്ടിച്ച് യുവാവ് മരിച്ചു. കടയ്ക്കൽ കുറ്റിക്കാട് പുത്തൻവിള വീട്ടിൽ 24 വയസുള്ള ബിനോയി ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് അനന്തുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുറ്റിക്കാട് ജംഗ്ഷന് സമീപത്തായിരുന്നു അപകടം നടന്നത്.
അപകട സ്ഥലത്ത് വെച്ച് തന്നെ ബിനോയി മരണപ്പെട്ടുവെന്നാണ് വിവരം. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ അനന്തുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.