കണ്ണൂർ ജില്ലാ വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സർക്കാർ നേരത്തെ തന്നെ പൂർണമായും മരവിപ്പിച്ചിരുന്നു. മാധ്യമങ്ങൾക്കും മുഖ്യമന്ത്രിയുടെ വിമർശനം. നിഷ്പക്ഷത നടിച്ച് ജനങ്ങളെ എൽഡിഎഫിനെതിരെ തിരിക്കാൻ ശ്രമം.
കടുത്ത ജനകീയ പ്രക്ഷോഭങ്ങൾ സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയതിന് പിന്നാലെ കേന്ദ്ര സർക്കാരും എതിർ നിലപാട് സ്വീകരിച്ചതോടെയാണ് സംസ്ഥാനം തത്കാലം പദ്ധതിയിൽ നിന്ന് തത്കാലം പിൻവാങ്ങുന്നത്. എന്നാൽ പദ്ധതി സംബന്ധിച്ച മുൻ നിലപാടിൽ മാറ്റമില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.