ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റിയ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് വരുമ്പോഴാണ് സംഭവം. ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമിച്ച സ്‌കോർപിയോ കാറിന്റെ ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. ഇന്നലെ രാത്രിയാണ് സംഭവം. ഗവർണർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേക്ക് സ്കോർപിയോ കാർ രണ്ടു തവണ ഇടിച്ചു കയറ്റാനുള്ള ശ്രമമുണ്ടായതായാണ് പോലീസ് പറയുന്നത്.കാർ വെട്ടിച്ച് മാറ്റിയതിനാൽ അപകടം ഒഴിവായി. ഗവർണർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സിസിടിവി ഉൾപ്പെടെ പരിശോധിച്ചായിരുന്നു കാർ കസ്റ്റഡിയിലെടുത്തത്.