ഏക സിവിൽകോഡ് ; ജനകീയ ചെറുത്തു നിൽപ്പ് അനിവാര്യം - അടൂർ പ്രകാശ് എം പി

കണിയാപുരം: ജനദ്രോഹപരവും അനാവശ്യവുമായ ഏക സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുത്തു നിൽക്കൽ അനിവാര്യമാണെന്ന് അടൂർ പ്രകാശ് എം പി അഭിപ്രായപ്പെട്ടു. അണ്ടൂർകോണത്ത് വെച്ചു നടന്ന എസ് എസ് എഫ് തിരുവനന്തപുരം ജില്ല സാഹിത്യോത്സവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
   175 യൂണിറ്റുകൾ , 22 സെക്ടറുകൾ , 5 ഡിവിഷനുകൾ എന്നിങ്ങനെ വിവിധ ഘടകങ്ങളിൽ മത്സരിച്ച് വിജയിച്ച അഞ്ഞൂറോളം പ്രതിഭകൾ മാറ്റുരച്ച ജില്ലാ സാഹിത്യോത്സവിൽ തിരുവനന്തപുരം ഡിവിഷൻ കിരീടം നിലനിർത്തി. വർക്കല, നെടുമങ്ങാട് ക്രമപ്രകാരം രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി. നെയ്യാറ്റിൻകര ഡിവിഷനിലെ മുഹമ്മദ്‌ സ്വഫ്‌വാൻ കലാ പ്രതിഭയും തിരുവനന്തപുരം ഡിവിഷനിലെ മുഹമ്മദ്‌ ഷിഹാൻ സർഗ പ്രതിഭയും ആയി തെരഞ്ഞെടുക്കപ്പെട്ടു.ക്യാമ്പസ്‌ വിഭാഗത്തിൽ കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ഒന്നാം സ്ഥാനവും സി ഇ റ്റി കോളേജ് തിരുവനന്തപുരം രണ്ടാം സ്ഥാനവും നേടി.

സമാപന സമ്മേളനത്തിൽ സയ്യിദ് മുസ്തഫ കോയ തങ്ങൾ അനുഗ്രഹീത പ്രഭാഷണം നടത്തി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ജൗഹരിയുടെ അധ്യക്ഷതയിൽ എസ് എസ് എഫ് നാഷണൽ എക്സിക്യൂട്ടീവംഗം റാഫി നെടുമങ്ങാട്, സംസ്ഥാന സെക്രട്ടേറിയറ്റംഗം ത്വാഹ മഹ്ളരി, എസ് വൈ എസ് കണിയാപുരം സോൺ ജന.സെക്രട്ടറി ഷാജഹാൻ, 


സംസാരിച്ചു. ജില്ലാ ജന.സെക്രട്ടറി നൗഫൽ സ്വാഗതവും ഹുസൈൻ മദനി നന്ദിയും പറഞ്ഞു.