അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര സഞ്ചരിക്കുന്ന എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തിരുവനന്തപുരം മുതല്‍ കോട്ടയം വരെയാണ് നിയന്ത്രണം. ലോറികള്‍ പോലെയുള്ള ഹെവി വാഹനങ്ങള്‍ ദേശീയപാതയിലേക്ക് തിരിച്ചുവിടും.
ഗതാഗത നിയന്ത്രണം ഇങ്ങനെ
വെമ്പായം ഭാഗത്തുനിന്ന് എം.സി റോഡ് വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകേണ്ടവര്‍ കന്യാകുളങ്ങര നിന്ന് വലത്തേക്ക് തിരിഞ്ഞ് പോത്തന്‍കോട് വഴിയോ നെടുവേലി പന്തലക്കോട് അയിരൂപ്പാറ ശ്രീകാര്യം വഴിയോ സിറ്റിയിലേക്ക് പോകേണ്ടതാണ്.
നെടുമങ്ങാട് നിന്ന് എംസി റോഡ് വഴി സിറ്റിയില്‍ പോകേണ്ടവര്‍ ശീമവിള മുക്ക് ജങ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കല്ലയം കിഴക്കേ മുക്കോല വയലിക്കട വഴി സിറ്റിയിലേക്ക് പോകണം.
നെടുമങ്ങാട് നിന്ന് എം.സി റോഡ് വഴി വെഞ്ഞാറമ്മൂട് ഭാഗത്തേക്ക് പോകേണ്ടവര്‍ ശീമവിള മുക്കില്‍നിന്ന് വലത്തേക്ക് തിരിഞ്ഞ് പിഎംഎസ് ചിറമുക്ക് തേക്കട വെമ്പായം വഴി പോകണം.
സിറ്റിയില്‍നിന്ന് എം.സി റോഡ് വഴി വെഞ്ഞാറമ്മൂട് പോകേണ്ടവര്‍ പള്ളിവിള ജങ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുറ്റിയാണി പോത്തന്‍കോട് വഴി തിരിഞ്ഞുപോകണം.