കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരം ടൈറ്റാനിയം ബാലനഗർ റോസ് വില്ലയിൽ നിന്നും അഴൂർ പെരുങ്കുഴികുഴിയം കോളനി തിട്ടയിൽ വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ആന്റണിയെ ആണ് അഞ്ചുതെങ് പോലീസ് മോഷണം നടന്നു മൂന്ന് ദിവസങ്ങൾക്കുള്ളിൽ വളരെ വിദഗ്ധമായി അറസ്റ്റ് ചെയ്തത്
വിളഭാഗം കള്ളുഷാപ്പു ജംഗ്ഷനിൽ ഉള്ള A. S. നിവാസിൽ ജൂൺ 30 വെളുപ്പിന് മുൻവശം വാതിൽ കുത്തിതുറന്നു വിലകൂടിയ വസ്തുക്കൾ മോഷണം ചെയ്ത കേസിൽ ആണ് പിടിയിൽ ആയതു
നിരവധി മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള ആന്റണിയെ ചോദ്യം ചെയ്തതിൽ കൂട്ട് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്
സംഭവത്തെ തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
തിരുവനന്തപുരം റൂറൽ S P. ശില്പ ദേവയ്യ IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല Dysp. C. J മാർട്ടിൻ നർകോട്ടിക് Dysp. V. T. രാസിത് എന്നിവരുടെ നിർദ്ദേശപ്രകാരം അഞ്ചുതെങ് ISHO പ്രൈജു. G യുടെ നേതൃത്വത്തിൽ SI മാഹീൻ, ASI വിനോദ്, SCPO മാരായ ഷാൻ, സജു CPO മാരായ ശ്രീകുമാർ ഷഹനാസ്.
റൂറൽ DANSAF ടീമംഗങ്ങളായ SI ബിജു. A. H, ASI ബിജുകുമാർ, SCPO വിനീഷ്, CPO സുനിൽരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതി ആന്റണി മുൻപ് നിരവധി മോഷണ കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ട്. പകൽ സമയത്തു മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടുകൾ കണ്ടു വച്ച ശേഷം അർദ്ധ രാത്രിയിൽ വീണ്ടും സ്ഥലത്തു എത്തി മോഷണം നടത്തി കടന്നു കളയുക ആയിരുന്നു
മോഷണം നടത്തുന്ന സ്ഥലത്തു യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ ആണ് ഇവർ മോഷണം നടത്തിയിരുന്നത്. അഞ്ചുതെങ് പോലീസ് എരിയയിൽ രാത്രികാല പെട്രോളിംഗ് ശക്തമാക്കിയതായി അഞ്ചുതെങ് ISHO പ്രൈജു. G അറിയിച്ചു..