15 മുതല്‍ പുനെ ജംഗ്്ഷന്‍ – കന്യാകുമാരി പ്രതിദിന എക്സ്പ്രസിന് (16318) ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചു. 16 മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ പ്രതിദിന എക്സ്പ്രസ് കുറ്റിപ്പുറത്തും കൊയിലാണ്ടിയിലും പ്രതിദിന അമൃത എക്സ്പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനിലും തിരുവനന്തപുരം- സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ പ്രതിദിന എക്സ്പ്രസ് (16347) ചാലക്കുടി സ്റ്റേഷനിലും നിര്‍ത്തും. മംഗലൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി പ്രതിദിന എക്സ്പ്രസിന് അമ്പലപ്പുഴ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു.17 മുതല്‍ നാഗര്‍കോവില്‍ – മംഗലൂരു സെന്‍ട്രല്‍ പ്രതിദിന ഏറനാട് എക്സ്പ്രസ് കുഴിത്തുറയിലും നെയ്യാറ്റിന്‍കരയിലും നിര്‍ത്തും. 18മുതല്‍ പാലക്കാട് ജംഗ്ഷന്‍ – തിരുനെല്‍വേലി ജംഗ്്ഷന്‍ പാലരുവി പ്രതിദിന എക്സ്പ്രസിന് കുണ്ടറ സ്റ്റേഷനിലും 19 മുതല്‍ തിരുനെല്‍വേലി – പാലക്കാട് പാലരുവി പ്രതിദിന എക്സ്പ്രസിന് (16791) കൊല്ലം കുണ്ടറയിലും സ്റ്റോപ്പ് അനുവദിച്ചു. പുനലൂര്‍- മധുര പ്രതിദിന എക്സ്പ്രസ് (16730) 19 മുതല്‍ തമിഴ്നാട്ടിലെ വള്ളിയൂര്‍ സ്റ്റേഷനില്‍ നിര്‍ത്തും.