ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസ് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജനകീയ മത്സ്യകൃഷി പദ്ധതി

ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസ് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉൾനാടൻ മത്സ്യഉത്പാദനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പടുതാകുളങ്ങളിലെ മത്സ്യകൃഷി, റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്‌ളോക്ക്, കൂട്കൃഷി, കുളങ്ങളിലെ കാർപ്പ് , കരിമീൻ, തിലാപ്പിയ, ആസ്സാംവാള, വരാൽ, അനാബസ് മത്സ്യകൃഷി, ഓരുജല ചെമ്മീൻകൃഷി എന്നിവയാണ് ഘടകപദ്ധതികൾ. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട മത്സ്യഭവനിലോ കമലേശ്വരത്തുള്ള ജില്ലാ മത്സ്യഭവൻ ഓഫീസിലോ സമർപ്പിക്കണമെന്ന് തിരുവനന്തപുരം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2464076

 #thiruvananthapuram #districtinformationofficetvm #kerala #dio #tvm #diotvm 
#fishfarming