"സ്വർഗ്ഗ കവാടം പദ്ധതി" പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു

ആറ്റിങ്ങൽ കെഎംസിസി നടപ്പിലാക്കിയ മരണ വീടുകളിൽ സൗജന്യമായി സഹായങ്ങൾ എത്തിക്കുന്ന *"സ്വർഗ കവാടം"* പദ്ധതി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. 
തുടർന്ന്
ആറ്റിങ്ങൽ കെഎംസിസി ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് നഹാസിന്റെ അധ്യക്ഷയിൽ തുടങ്ങിയ പൊതു സമ്മേളനം ആറ്റിങ്ങലിന്റെ പ്രിയപ്പെട്ട എം. പി അടൂർ പ്രകാശ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ യൂണിയൻ 
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് PMA സലാം സാഹിബ്‌ മുഖ്യ പ്രഭാഷണം നടത്തി.
കെഎംസിസി നാടിന് സമർപ്പിച്ച പദ്ധതിയുടെ അവതരണം 
അബുദാബി KMCC തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പനവൂർ നിസാമുദീൻ നിർവ്വഹിച്ചു.
 മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് സാഹിബ്‌, ജനറൽ സെക്രട്ടറി
നിസാർ മുഹമ്മദ് സുൽഫി, കൊല്ലം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി adv. സുൽഫിക്കർ, 
അഡ്വക്കേറ്റ് കണിയാപുരം ഹലീം, ഷാർജ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ചാന്നാങ്കര കബീർ, എം.പി കുഞ്ഞ്, ലീഗ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ഹാഷിം കരവാരം,
ട്രഷറർ പേരൂർ നാസർ, വൈസ് പ്രസിഡന്റ് തകരപ്പറമ്പ് നിസാർ,
അബുദാബി KMCC ആറ്റിങ്ങൽ മണ്ഡലം ജനറൽ സെക്രട്ടറി ഇക്ബാൽ, ട്രഷറർ ഷബീർ, വാമനപുരം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ പനവൂർ അസനാരാശാൻ, ട്രഷറർ ഒ. പി. കെ ഷാജി, മുസ്ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രെട്ടറി ജസീം, AKM സലാം ആലംകോട് എന്നിവർ ആശംസകൾ അർപ്പിച്ചു.

യോഗത്തിൽ ആറ്റിങ്ങൽ മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് സ്വാഗതവും അബുദാബി KMCC ആറ്റിങ്ങൽ മണ്ടലം പ്രസിഡന്റ് നൗഷാദ് നന്ദിയും പറഞ്ഞു.

 തുടർന്ന് നടന്ന ആത്മീയ സദസ്സിന് ബീമാؚപള്ളി ചീഫ് ഇമാം സയ്യിദ് നജുമുദീൻ പൂേക്കോയ തങ്ങൾ നേതൃത്വം നൽകി.