റിയാദ്: സൗദിയിലെ പ്രമുഖ റസ്റ്റോറൻറ് ശൃംഖലയായ പാരഗണിെൻറ ദമ്മാം ശാഖയിലെ മാനേജർ ഫ്രാൻസിസ് റോഡ് പുതിയതോപ്പ് തൊടുക ഫർഹത്ത് മൻസിലിൽ കറുത്തേടകത്ത് കോയ മൊയ്തീൻ (61) നിര്യാതനായി. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. ദീർഘകാലമായി പ്രവാസിയായ അദ്ദേഹം പ്രാദേശിക കൂട്ടായ്മ ഉൾപ്പടെയുള്ള പ്രവാസി സംഘടനകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മലയാളികളുടെ സംഗമ കേന്ദ്രം കൂടിയായ പാരഗൺ റസ്റ്റോറൻറിൽ എത്തുന്നവർക്ക് തങ്ങളെ നിറപുഞ്ചിരിയോടെ വരവേൽക്കുന്ന കോയ ഏറെ പ്രിയപ്പെട്ടവനായിരുന്നു. മുസ്ലിം ലീഗ് കുറ്റിച്ചിറ കമ്മിറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു. പരേതരായ ചെറിയ നാലകത്ത് അഹ്മദ് കോയയുടെയും കറുത്തേടത്ത് ബീവിയുടെയും മകനാണ്. പരേതയായ പലാക്കി മാളിയക്കൽ ഫർഹത്ത്, ചെറിയ അറക്കൽ സൈനബ എന്നിവരാണ് ഭാര്യമാർ. മക്കൾ: പി.എം. അഹ്മദ് തെഹനീം, പി.എം. അർഷിദ, സി.എ. കാതിരിക്കോയ, സി.എ. അമീൻ അലി, സി.എ. സഫിയ, മരുമക്കൾ: പഴയതോപ്പ് ഉസ്മാൻ, കിൻസാൻറകം ഫിദ, സ്രാങ്കിൻറകം ഫാദിയ, മാക്രാൻ വീട് അലി സാലിം. സഹോദരങ്ങൾ: കറുത്തേടത്ത് ആലിക്കോയ (ആലു), കച്ചു, ആമി (എറണാകുളം), പരേതരായ യാക്കൂബ്, മമ്മു, ഉമർ, ആയിശ. ഖബറടക്കം ദമ്മാമിൽ നടക്കുമെന്ന് പാരഗൺ മാനേജ്മെൻറ് അറിയിച്ചു.