മലപ്പുറത്ത് നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് മൈത്രിനഗറിലെ വാടകവീട്ടിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സുബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (ആറ്), ശ്രീവർധൻ (രണ്ടര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുബീഷും ഷീനയും ഫാനുകളിൽ തൂങ്ങിമരിച്ച നിലയിലും ഗോവർധൻ്റെ മൃതദേഹം കട്ടിലിലും ഹരിഗോവിന്ദിൻ്റെ മൃതദേഹം നിലത്തെ മെത്തയിലുമായിരുന്നു.