ലോറിയുടെ മുകളിൽ നിന്ന് വീണു കൊല്ലം,കുണ്ടറ സ്വദേശി മരണപ്പെട്ടു.

ലോറിയുടെ മുകളിൽ നിന്ന് വീണു കൊല്ലം,കുണ്ടറ സ്വദേശി മരണപ്പെട്ടു.
ബിനു കുമാറിന്റെ ആക്‌സ്മികമായ മരണം കുണ്ടറ നാടിനെ ആകെ സങ്കട കടലായി.
കുഴിമതിക്കാട് ചരുവിള വീട്ടിൽ വിജയൻപിള്ളയുടെ മകൻ ബിനുകുമാറാണ് (40) മരിച്ചത്. കോട്ടയത്തു വച്ചു നാഷണൽ പെർമിറ്റ് ലോറിയുടെ മുകളിൽ നിന്നു ചരക്കുകൾ കെട്ടി മുറുക്കുന്നതിനിടയിൽ അബദ്ധത്തിൽ താഴെ വീണായിരുന്നു അപകടം.ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപെട്ടു.
കുണ്ടറയിൽ ഓട്ടോ ഡ്രൈവറും സ്വകാര്യ ബസ് ഡ്രൈവറും ഒക്കെ ആയതിനാൽ ഏവർക്കും സുപരിചിതൻ ആയിരുന്നു.