മാതൃയാനം പദ്ധതി :ടാക്‌സി ഡ്രൈവർമാരെ എംപാനൽ ചെയ്യുന്നു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മാതൃയാനം പദ്ധതിയുടെ ഭാഗമായി പ്രസവശേഷം അമ്മയ്ക്കും നവജാതശിശുവിനും യാത്രാസൗകര്യം ഒരുക്കുന്നതിന് ടാക്‌സി ഡ്രൈവർമാരെ എംപാനൽ ചെയ്യുന്നതായി സൂപ്രണ്ട് അറിയിച്ചു. ഇതിനായി ബുധനാഴ്ച (ജൂലൈ 18) രാവിലെ 11ന് ടാക്‌സി ഡ്രൈവർമാരുടെ യോഗം ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ചേരും. അമ്മമാരേയും നവജാതശിശുക്കളേയും വീടുകളിലെത്തിക്കുവാൻ ആദ്യ അഞ്ച് കിലോമീറ്ററിന് 200 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 18 രൂപ നിരക്കിലുമാണ് ടാക്‌സി സൗകര്യം എംപാനൽ ചെയ്യുന്നത്.

 #thiruvananthapuram #districtinformationofficetvm #kerala #dio #tvm #diotvm #taxidriver #mathriyaanam