ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കിളിമാനൂർ കുന്നുമ്മൽ ഗുരു മന്ദിരത്തിന് സമീപം സുജിത് ഭവനിൽ ജയൻ (55) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള കിണറ്റിൽ മൃതദേഹം കാണുകയായിരുന്നു.
ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കിളിമാനൂർ പോലീസ് കേസെടുത്തു.